സി.ഡി.എഫ്.ഡിയില്‍  ബയോളജി ഗവേഷണം 

മോഡേണ്‍ ബയോളജിയില്‍ ഗവേഷണത്തിന് ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍പ്രിന്‍റിങ് ആന്‍ഡ് ഡയഗ്നോസിസില്‍ (സി.ഡി.എഫ്.ഡി) അവസരം. സി.ഡി.എഫ്.ഡിയില്‍ റിസര്‍ച് സ്കോളറായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിപ്പാല്‍ യൂനിവേഴ്സിറ്റിയിലും ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലും പിഎച്ച്.ഡി ചെയ്യാം. 
കമ്പ്യൂട്ടേഷനല്‍ ആന്‍ഡ് സ്ട്രക്ചറല്‍ ബയോളജി, ജനിറ്റിക്സ് ആന്‍ഡ് എപ്പിജെനിറ്റിക്സ്, മോളിക്യുലാര്‍ പത്തോജനിസിസ്, കാന്‍സര്‍ ആന്‍ഡ് സ്റ്റംസെല്‍ ബയോളജി, സെല്‍ സിഗ്നലിങ്, മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ ബയോളജി വിഷയങ്ങളിലാണ് ഗവേഷണത്തിന് അവസരം. 
യോഗ്യത: സയന്‍സ്, ടെക്നോളജി, അഗ്രികള്‍ചര്‍ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.ബി.ബി.എസ്. സി.എസ്.ഐ.ആര്‍/യു.ജി.സി/ഡി.ബി.ടി, ഐ.സി.എം.ആര്‍, ബി.ഐ.എന്‍.സി, ഇന്‍സ്പയര്‍, നെറ്റ്, ജെസ്റ്റ്, ജെ.ആര്‍.എഫ് എന്നിവയില്‍ ഏതെങ്കിലും പരീക്ഷയില്‍ വിജയിച്ചിരിക്കണം. ബയോടെക്നോളജി, കെമിസ്ട്രി, ലൈഫ് സയന്‍സ് വിഷയങ്ങളില്‍ ഗേറ്റ് പരീക്ഷയില്‍ ആദ്യ 50 റാങ്കിനുള്ളില്‍ ഇടംപിടിച്ചവര്‍ക്കും അപേക്ഷിക്കാം. എം.ബി.ബി.എസ് ബിരുദക്കാര്‍ക്ക് ഈ യോഗ്യത ആവശ്യമില്ല. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍. www.cdfd.org.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.